ബാറില്‍ ഒമ്പതു ദിവസം കുടുങ്ങിയ ഭാഗ്യവാന്മാര്‍!
പുറംലോകവുമായി ബന്ധമില്ലാത്തെ ബാറില്‍ ജീവിക്കുക എന്നത് ഏതൊരു മദ്യപന്റെയും സ്വപ്‌നമാണ്. ബ്രിട്ടനിലെ യോര്‍ക്ക്‌ഷെയറിലുള്ള ഏഴു പേര്‍ക്ക് ഒടുവില്‍ ഈ ഭാഗ്യം ലഭിച്ചു. എന്നാല്‍, മദ്യപിച്ച് ജീവിക്കാമെന്നു കരുതിയല്ല അവര്‍ ബാറില്‍ കയറിയത്. ബ്രിട്ടണില്‍ അുഭവപ്പെടുന്ന അതിശൈത്യത്തെ തുടര്‍ന്ന് ഇവര്‍ ബാറില്‍ കുടുങ്ങുകയായിരുന്നു.
നവംബര്‍ 26 മുതലാണ് അഞ്ചു തൊഴിലാളികളും രണ്ട് തദ്ദേശവാസികളും ഉള്‍പ്പെടെയുള്ള ഏഴുപേര്‍ യോര്‍ക്ക്‌ഷെയറിലെ ബാറില്‍ കനത്ത മഞ്ഞുവീഴ്‌ച്ചയെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. 16 അടിയോളം ഉയരത്തില്‍ മഞ്ഞുവീണ് ബാര്‍ മൂടിപ്പോയതിനെത്തുടര്‍ന്ന് ഇവര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഒമ്പതാം ദിവസം മാത്രമാണ് ഇവര്‍ക്ക് പുറത്തുകടക്കാനായത്.
ബാറില്‍ കുടുങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ മദ്യപാനവും തുടങ്ങി. മദ്യപിക്കുക, ഓഫാവുക, വീണ്ടും മദ്യപിക്കുക എന്നതായിരുന്നു ഇവരുടെ കലാപരിപാടി. ആവശ്യത്തിലേറെ മദ്യവും ഭക്ഷണവുമെല്ലാം ബാറിലുണ്ടായിരുന്നത് ഇവരുടെ ഭാഗ്യം.
No comments:
Post a Comment